7/8/25
ദുബായ് : പ്രശസ്ത യുഎസ് റിയാലിറ്റി ഷോ താരം കിം കർദാഷിയാന്റെ ഷേപ്പ് വെയർ ബ്രാൻഡായ സ്കിംസിന്റെ ആദ്യത്തെ ഫിസിക്കൽ സ്റ്റോർ ദുബായിൽ തുറക്കാൻ ഒരുങ്ങുന്നു. ദുബായ് മാൾ ഓഫ് എമിറേറ്റ്സിലെ സിനിമാ തിയറ്ററിന് സമീപമാകും പുതിയ സ്റ്റോർ തുടങ്ങുക. ബ്രാൻഡിന്റെ സഹ ഉടമയും മുഖവുമാണ് കിം കർദാഷിയാൻ. എന്നാൽ ദുബായിലെ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്ന തീയതി താരമോ സ്കിംസ് അധികൃതരോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.