8/8/25
ഷാർജ ∙ യുഎഇ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്ക് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകും. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 7 വരെയാണ് മത്സരങ്ങൾ നടക്കുക. മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.