മസ്‌കത്ത് ∙ മൂന്നാമത് അജ്‌വ അല്‍ അശ്ഖറ ഫോറത്തിന് മികച്ച സമാപനം. അൽ അശ്ഖറ തീരത്ത് നാല് ആഴ്ചകൾ നീണ്ട ഫോറത്തിൽ വേറിട്ട വിനോദ പരിപാടികളും പ്രദര്‍ശനങ്ങളും മത്സരങ്ങളുമാണ് അരങ്ങേറിയത്.ആയിരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഫെസ്റ്റിവലിന്റെ സമാപന ചടങ്ങുകള്‍. ഇത്തവണ മുൻ വർഷത്തെ അപേക്ഷിച്ച് നാല് ലക്ഷത്തിലേറെ സന്ദർശകരാണ് എത്തിയത്. മുൻ വർഷം മൂന്ന് ലക്ഷമായിരുന്നു.