12/8/25
ദുബായ് ∙ റോഡിൽ വാഹനങ്ങളുടെ ഒഴുക്ക് വിലയിരുത്താൻ ഡിജിറ്റൽ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ആർടിഎ. ദുബായിലെ റോഡുകളിൽ നിലവിലെ വാഹനങ്ങളുടെ ഒഴുക്കും മുൻ വർഷങ്ങളിലേതും താരതമ്യം ചെയ്യാനും ട്രാഫിക് നിയന്ത്രണങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും കഴിയുന്നതാണ് ഡിജിറ്റൽ പ്ലാറ്റ്ഫോം. ഡേറ്റ ഡ്രൈവ് ക്ലിയർ ഗൈഡ് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്.