12/8/25
തിരുവനന്തപുരം:തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ജനാധിപത്യ കശാപ്പാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. വീട്ടുടമസ്ഥര്‍ക്ക് പോലും അറിയാന്‍ പറ്റാത്ത രീതിയില്‍ അവരുടെ മേല്‍വിലാസത്തില്‍ വോട്ട് രേഖപ്പെടുത്തിയത് ഗുരുതരമായ കുറ്റമാണ്. ഇത് നഗ്‌നമായ ജനാധിപത്യ കശാപ്പാണ്. ഇത്രയും വലിയ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സുരേഷ് ഗോപിക്ക് ഒരു നിമിഷം പോലും ലോക്‌സഭാ അംഗമായി തുടരാന്‍ അര്‍ഹതയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നാണവും മാനവും ഉണ്ടെങ്കില്‍ ഉടന്‍തന്നെ എംപി സ്ഥാനം രാജിവെച്ച് സുരേഷ് ഗോപി വോട്ടര്‍മാരോട് മാപ്പ് പറയണം. കേന്ദ്ര മന്ത്രിയായിട്ടും ഈ വിഷയത്തില്‍ ഒരു വാക്കുപോലും മിണ്ടാതെ സുരേഷ് ഗോപി ഒളിച്ചോടുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.