12/8/25
കലിഫോർണിയ: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ചു. അമേരിക്കൻ കമ്പനികൾ നിക്ഷേപം യുഎസിലേക്ക് മാറ്റാൻ ട്രംപ് ഭരണകൂടം നിർബന്ധിക്കുന്നതിനിടയിലാണ് ഈ സുപ്രധാന നീക്കം. ഏകദേശം 58,000 കോടി രൂപയുടെ നിക്ഷേപവുമായി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഗൂഗിൾ ഒരു ജിഗാവാട്ട് ശേഷിയുള്ള കൂറ്റൻ ഡാറ്റാ സെന്റർ നിർമിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ഗൂഗിളിന്റെ ആദ്യത്തെ വലിയ ഡാറ്റാ സെന്റർ പദ്ധതിയാണിത്. ഈ പദ്ധതിയുടെ പ്രാധാന്യം നിക്ഷേപത്തിൽ മാത്രം ഒതുങ്ങുന്നില്ല. ശേഷിയുടെയും മുതൽമുടക്കിന്റെയും കാര്യത്തിൽ ഇത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡാറ്റാ സെന്ററായി മാറും.