• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
കാലാവസ്ഥ നോക്കി മലേറിയ പ്രവചിക്കാം; ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴി തുറക്കും

16/8/25



ദുബായ് : കാലാവസ്ഥ വ്യതിയാനം മനസിലാക്കിയാൽ മലേറിയ വ്യാപനം മുൻകൂട്ടി അറിയാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസും യുഎഇ യൂണിവേഴ്സിറ്റിയും ചേർന്നു നടത്തിയ പഠനത്തിലാണ് മലേറിയ വ്യാപനം മുൻകൂട്ടി പ്രവചിക്കാമെന്നു കണ്ടെത്തിയത്.ഗണിത ശാസ്ത്രത്തിന്റെയും നിർമിത ബുദ്ധിയുടെയും സഹായത്തോടെയുള്ള മലേറിയ പ്രവചന സംവിധാനം രാജ്യാന്തര തലത്തിൽ ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനു വഴി തുറക്കും. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്നങ്ങൾ നേരിടുന്ന മേഖലകളിൽ മലേറിയ പൊട്ടിപ്പുറപ്പെടാനും വ്യാപിക്കാനുമള്ള സാധ്യതകളെ മുൻകൂട്ടി കണ്ടെത്താൻ കഴിയുമെന്നതാണ് പഠനത്തിന്റെ കണ്ടെത്തൽ. അർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്ക്, റിക്കറന്റ് ന്യൂറൽ നെറ്റ്‌വർക്ക്സ്, ഫിസിക്സ് ഇൻഫോംഡ് ന്യൂറൽ നെറ്റ്‌വർക്സ് എന്നീ എഐ സാങ്കേതിക സൗകര്യങ്ങൾ ഗവേഷണത്തിനായി ഉപയോഗിച്ചു. രോഗ വ്യാപനത്തിന്റെ അപകടം സംബന്ധിച്ചു തൽസമയ വിവരങ്ങൾ നൽകാൻ കഴിയുന്ന ഡൈനാമിക് മോഡ് ഡികംപോസിഷൻ സംവിധാനവും പഠനത്തിന്റെ ഭാഗമായി രൂപപ്പെടുത്തി. ഇതുവഴി ആരോഗ്യ വകുപ്പിന് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഏതു തലത്തിൽ എടുക്കണമെന്നു മുൻകൂട്ടി ധാരണ ലഭിക്കും.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.