19/8/25
കുവൈത്ത് സിറ്റി ∙ വിഷമദ്യം കഴിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദേശികളെ നാടുകടത്തുമെന്ന് കുവൈത്ത് സുരക്ഷാ വിഭാഗം അറിയിച്ചു. യാത്ര ചെയ്യാനാവും വിധം ആരോഗ്യം വീണ്ടെടുത്തതിനു ശേഷമാകും കരിമ്പട്ടികയിൽ പെടുത്തി നാടുകടത്തുക. ഇവർക്ക് കുവൈത്തിലേക്കു തിരിച്ചുവരാനാകില്ല.