21/8/25
കൊല്ലം ∙ കോയിവിള സ്വദേശി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഭർത്താവ് സതീഷ് ശങ്കറിന്റെ ഇടക്കാല മുൻകൂർ ജാമ്യം കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ അതുല്യയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളും സതീഷിന്റെ ആക്രമണത്തിന്റെ വിഡിയോയും കോടതിയിൽ സമർപ്പിച്ചു.