21/8/25
ദുബായ് ∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. ബുധനാഴ്ച അബുദാബിയിലും ദുബായിലുമുണ്ടായ ശക്തമായ മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടുണ്ടായി, ഇത് ഗതാഗതക്കുരുക്കിന് കാരണമായി. വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.