21/8/25
മസ്‌കത്ത് ∙ മസ്‌കത്തില്‍ നിന്ന് കോഴിക്കോട് എത്താന്‍ 29 റിയാല്‍. എന്നാല്‍, കോഴിക്കോട് നിന്ന് തിരികെ മസ്‌കത്തിലെത്താന്‍ 141 റിയാല്‍ നല്‍കണം. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നുമാണ് ഒമാനിലേക്കുള്ള യാത്രയെങ്കില്‍ നിരക്ക് ഇനിയും ഉയരും. അവധിക്കാലം കഴിഞ്ഞിട്ടും നാട്ടില്‍ നിന്നുള്ള മടക്ക യാത്രാ ടിക്കറ്റ് നിരക്കുയര്‍ന്ന് നില്‍ക്കുന്നതിന്റെ മറിമായം ആലോചിക്കുകയാണ് ഒമാന്‍ മലയാളികള്‍.