22/8/25
പട്ന∙ ആരും ജയിലിൽ കിടന്നു ഭരിക്കാമെന്ന് ആഗ്രഹിക്കേണ്ടെന്നും അഴിമതിക്കാർക്കെതിരെയാണ് എൻഡിഎ സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി പോലും നിയമത്തിന്റെ പരിധിയിൽ വരും. അഴിമതിക്കാരാണ് ബില്ലിനെ എതിർക്കുന്നതെന്നും ബിഹാറിലെ ഗയയിൽ മോദി പറഞ്ഞു. മന്ത്രിമാർ 30 ദിവസം ജയിലിൽ കഴിഞ്ഞാൽ സ്ഥാനം നഷ്ടപ്പെടുന്ന വിവാദ ബില്ലിൽ ആദ്യമായാണ് പ്രധാനമന്ത്രി പൊതുവേദിയിൽ അഭിപ്രായം പറയുന്നത്