23/8/25
ഷാർജ ∙ സാംസ്കാരിക–കുടുംബ–വിനോദ രംഗത്ത് ഷാർജയുടെ സ്ഥാനം കൂടുതൽ ഉറപ്പിച്ചുകൊണ്ട് ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഷുറൂഖ്) അൽ ഖസ്ബയിൽ 'പിനോക്യോ' എന്ന പ്രശസ്ത നാടകം അവതരിപ്പിക്കുന്നു. ഈ മാസം 29 മുതൽ 31 വരെ അൽ ഖസ്ബയിലെ 'മസ്റഹ് അൽ ഖസ്ബ' തിയറ്ററിലാണ് നാടകം അരങ്ങേറുക.