23/8/25
മസ്കറ്റ്: വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി. ഖരീഫ് കാലത്ത് (മൺസൂൺ) അപകടങ്ങൾ പതിവാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ദോഫാർ ഗവർണറേറ്റിലാണ് കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത്. ഖരീഫ് സീസണിൽ ഇവിടെ ധാരാളം ആളുകൾ വരുന്നതാണ് കാരണം. ഈ സമയത്ത് പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്തുന്നവർ അപകടങ്ങളിൽ പെടാൻ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.