23/8/25
കുവൈത്ത് സിറ്റി∙ കുവൈത്തിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് മദ്യം കടത്താൻ ശ്രമം. മദ്യം നിറച്ച 156 കുപ്പികളുമായി പോയ രണ്ട് വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തു. പൊലീസിനെ കണ്ട് പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണം തുടങ്ങി. വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും കർശന പരിശോധന തുടരുന്നതിനിടെയാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് മദ്യം കടത്താനുള്ള ശ്രമം