23/8/25
മനാമ∙ ബഹ്റൈനിലെ എല്ലാ തപാൽ ഇലക്ട്രോണിക് സേവനങ്ങളും ഓഗസ്റ്റ് 28 മുതൽ ഹുക്കുമി ആപ്പിൽ ലഭ്യമാകും. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം.പോസ്റ്റ് ബോക്സ് സബ്സ്ക്രിപ്ഷൻ പുതുക്കൽ, പ്രാദേശിക-രാജ്യാന്തര തപാലുകളും പാഴ്സലുകളുടേയും ട്രാക്കിങ്, ഷിപ്പിങ് ചെലവ് കണക്കുകൂട്ടൽ, പോസ്റ്റ് ഓഫിസുകളും മെയിൽ ബോക്സുകളും ലൊക്കേറ്റ് ചെയ്യൽ, തപാൽ സേവന നോട്ടിഫിക്കേഷൻ സ്വീകരിക്കൽ തുടങ്ങിയ സേവനങ്ങളും ഹുക്കുമിയിൽ ലഭിക്കും.