25/8/25
ലണ്ടൻ∙ ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിൽ തീയിട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റിരുന്നു. ഒരു പുരുഷന്റെയും സ്ത്രീയുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. കേസിൽ ഇന്നലെ 54 വയസ്സുകാരനെയും 15 വയസ്സുകാരനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.