26/8/25
ദുബായ് ∙ ആരോഗ്യരംഗം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വൻ നിക്ഷേപങ്ങൾ നടത്തി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ദുബായ്. നിർമിത ബുദ്ധി(എഐ)യും ഓട്ടോമേഷനും തൊഴിൽ മേഖലയെ മാറ്റിമറിക്കുമ്പോൾ, ഉയർന്ന വൈദഗ്ധ്യമുള്ള പ്രവാസികൾക്ക് ഇവിടെ ഇപ്പോൾ കൂടുതൽ അവസരങ്ങളുണ്ട്. ആകർഷകമായ ശമ്പളം, മികച്ച കരിയർ വളർച്ച, ദീർഘകാല തൊഴിൽ സുരക്ഷ എന്നിവ ഉറപ്പാക്കുന്ന സ്വകാര്യ, സർക്കാർ ജോലികൾക്ക് ദുബായിൽ ഇപ്പോൾ സാധ്യതയേറെയാണ്