26/8/25
ദോഹ ∙ യുവകലാസാഹിതി ഖത്തറും അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്കും ചേർന്ന് അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്കിൽ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. പ്രവാസി തൊഴിലാളികൾക്ക് ജീവിതശൈലീ രോഗങ്ങൾ കണ്ടെത്താനും തുടർച്ചയായ ചികിത്സ ലഭ്യമാക്കാനും ഈ ക്യാംപ് കൊണ്ട് സാധിച്ചു. കൂടാതെ, നോർക്ക കാർഡ്, ഐസിബിഎഫ് ഇൻഷുറൻസ് സേവനവും ലഭ്യമാക്കിയിരുന്നു.