കുവൈത്ത് സിറ്റി ∙ സന്ദർശക വീസകളിലും താൽക്കാലിക വീസകളിലും എത്തുന്നവർക്കു സർക്കാർ ആശുപത്രികളിലെയും സ്പെഷലിസ്റ്റ് സെന്ററുകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ചികിത്സ നിർത്തലാക്കി. ആരോഗ്യമന്ത്രി അഹമ്മദ് അബ്ദുൽവഹാബ് അൽ അവാദിയാണ് ഉത്തരവിട്ടത്. ഇതുപ്രകാരം സന്ദർശക വീസക്കാർക്കു സ്വകാര്യ ആശുപത്രികളിൽ നിന്നു മാത്രമേ ചികിത്സ ലഭിക്കൂ.