• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
ദിവസേന ബോംബുകൾ വീഴുന്നതും ഇനി വീഴാൻ പോകുന്നതും കോൺഗ്രസിൽ: എം വി ഗോവിന്ദൻ

26/8/25



ഇടുക്കി: സിപിഐ എമ്മിൽ ഉടനേയൊരു ബോംബ് വീഴുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പരാമർശത്തിന് മറുപടിയുമായി പാർടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. എല്ലാദിവസവും ബോംബുകൾ വീഴുന്നതും ഇനി വീഴാൻ പോകുന്നതും കോൺ​ഗ്രസിലും യുഡിഎഫിലുമാണ്. സതീശൻ്റെ വാക്കുകളോട് സിപിഐ എമ്മിന് ഭയമില്ല. സിപിഐ എമ്മിനെതിരെ എന്ത് ആരോപണം വന്നാലും അഭിമുഖീകരിക്കാൻ പ്രയാസമില്ലെന്നും കൃത്യമായ നിലപാട് സ്വീകരിച്ചാണ് പാർടി മുന്നോട്ടു പോകുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ ആദ്യം പറഞ്ഞത്. പക്ഷേ, താൻ രാജിവെച്ചാൽ പല ആളുകളുടെയും കഥകൾ പുറത്തുപറയുമെന്ന രാഹുലിന്റെ ഭീഷണിയിൽ അവർ നിലപാട് മാറ്റി. വി ഡി സതീശനും ഷാഫി പറമ്പിലും ഉൾപ്പെടുന്ന ത്രിമൂർത്തികളാണ് പുതിയ നിലപാടിന് പിന്നിലെന്നും എം വി ഗോവിന്ദൻ ഇടുക്കിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.