29/8/25
റിയാദ് ∙ സൗദിയുടെ തെക്കുപടിഞ്ഞാറ് മേഖലയായ അസീറിൽ കനത്ത മഴയിലുണ്ടായ പ്രളയത്തിൽ ഒട്ടേറെ കാറുകൾ ഒലിച്ചുപോയി. ആളപായമുള്ളതായി റിപ്പോർട്ടില്ല. സമീപ പ്രദേശങ്ങളിൽനിന്ന് അസീറിലെ റോഡുകളിലേക്ക് വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നുപ്രദേശത്ത് മഴ തുടരുന്നതിനാൽ ജാഗ്രതാ നിർദേശം നൽകി. നജ്റാൻ, ജിസാൻ, അസിർ, അൽബാഹ, മക്ക, മദീന തുടങ്ങി 10 പ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു