29/8/25
അബൂദബി| ഇമാറാത്തി വനിതാ ദിനത്തോടനുബന്ധിച്ച് യു എ ഇ “അൽ ഇമാറാത്ത് 50:50′ എന്ന വിഷൻ പ്രഖ്യാപിച്ചു. രാഷ്ട്രമാതാവ് ശൈഖ ഫാത്വിമ ബിൻത് മുബാറക്കിന്റെ രക്ഷാകർതൃത്വത്തിലാണ് പദ്ധതി. ജനറൽ വിമൻസ് യൂണിയൻ സ്ഥാപിച്ചതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനം. രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീകളുടെ പങ്ക് വർധിപ്പിക്കുന്നതിനും ആഗോള തലത്തിൽ അവരുടെ സ്ഥാനം ഉറപ്പിക്കുന്നതിനും വിഷൻ ലക്ഷ്യമിടുന്നു. കുടുംബം, ദേശീയ ഐഡന്റിറ്റി, ഭരണം, തന്ത്രങ്ങൾ, അന്താരാഷ്ട്ര വികസന പങ്കാളിത്തം എന്നീ മൂന്ന് പ്രധാന ഘടകങ്ങളിലാണ് “അൽ ഇമാറാത്ത് 50:50′ വിഷൻ അധിഷ്ഠിതമായിട്ടുള്ളത്. സ്ത്രീകളുടെ ജീവിത നിലവാരം വർധിപ്പിക്കുന്ന മികച്ച രാജ്യങ്ങളുടെ പട്ടികയിൽ യു എ ഇയുടെ സ്ഥാനം ഉറപ്പിക്കാനും എല്ലാ മേഖലകളിലും ഇമാറാത്തി വനിതകളെ ശാക്തീകരിക്കാനും ഭാവിയിലേക്കുള്ള അവരുടെ സാധ്യതകൾ മെച്ചപ്പെടുത്താനും ഈ വിഷൻ ലക്ഷ്യമിടുന്നു