29/8/25
മസ്‌കത്ത് ∙ ട്വന്റി20 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനായുള്ള ഒമാന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു. ഓപ്പണര്‍ ജിതേന്ദര്‍ സിങ്ങ് ആണ് ടീമിനെ നയിക്കുന്നത്. സെപ്റ്റംബർ 9 മുതല്‍ 28 വരെ യു എ ഇയിലാണ് ഏഷ്യാ കപ്പ് അരങ്ങേറുന്നത്.
മസ്‌കത്തില്‍ നടന്ന ദേശീയ ക്യാംപിന് ശേഷമാണ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. ഇന്ത്യയും പാകിസ്ഥാനും അടങ്ങുന്ന ശക്തരായ എതിരാളികളെ നേരിടുന്നതിന് കഠിന പരിശീലനത്തിലൂടെ മികച്ച മുന്നൊരുക്കങ്ങളിലാണ് ഒമാന്‍.
രണ്ട് ഗ്രൂപ്പുകളിലായി ടീമുകള്‍ ആദ്യ ഘട്ടത്തില്‍ ഏറ്റുമുട്ടും. ഇന്ത്യ, പാക്കിസ്ഥാന്‍, ഒമാന്‍, യു എ ഇ ടീമുകള്‍ ഗ്രൂപ്പ് എയിലും ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് ടീമുകള്‍ ഗ്രൂപ്പ് ബിയിലും അണിനിരക്കും. സെപ്റ്റംബർ 12ന് പാക്കിസ്ഥാനെതിരെയാണ് ഒമാന്റെ ആദ്യ മത്സരം. 15ന് യു എ ഇയെ നേരിടും. 19ന് ആണ് ഇന്ത്യ-ഒമാന്‍ പോരാട്ടം. ഗ്രൂപ്പില്‍ എതിരാളികള്‍ ശക്തരാണെങ്കിലും ഒമാന്‍ ഏറെ പ്രതീക്ഷയിലാണ്. മികച്ച പോരാട്ടം പുറത്തെടുക്കാനാകുമെന്നാണ് ടീം കരുതുന്നത്