30/8/25
റിയാദ് ∙ അവയവം ദാനം ചെയ്ത 200 സൗദി പൗരന്മാർക്ക് കിങ് അബ്ദുൽ അസീസ് മെഡൽ നൽകാൻ ഭരണാധികാരി സൽമാൻ രാജാവ് അനുമതി നൽകി. പൗരന്മാരെ ആദരിക്കുന്നതിന്റെയും അവയവ ദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുരസ്കാരം. അര ലക്ഷം റിയാലാണ് അവാർഡ് തുക. ജീവിച്ചിരിക്കുന്നവർ അവയവം ദാനം ചെയ്യുന്നതിന്റെ നിരക്ക് 2024ൽ 4.9 ശതമാനത്തിൽ എത്തി. ഇതിലൂടെ ഒട്ടേറെ പേരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനായെന്ന് സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ അധികൃതർ സൂചിപ്പിച്ചു.