30/8/25
ന്യൂഡൽഹി∙ ഡൽഹി പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗിന് തിളങ്ങാനായില്ല. ആദ്യ മത്സരത്തിൽ ഓപ്പണറായി ഇറങ്ങി തിളങ്ങിയതോടെയാണ് ആര്യവീറിന് വീണ്ടും അവസരം നല്‍കാൻ സെൻട്രൽ ഡൽഹി കിങ്സ് ടീം മാനേജ്മെന്റ് തീരുമാനിച്ചത്. എന്നാൽ അഞ്ച് പന്തുകൾ നേരിട്ട താരം ഒരു റൺ മാത്രമെടുത്തു പുറത്തായി. രോഹൻ രതിയുടെ പന്തിൽ ആര്യവീറിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു