• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
കണ്ണപുരം കീഴറയിലുണ്ടായ സ്ഫോടനത്തിന് പിന്നിലെ ലക്ഷ്യം ​ഗൗരവമായി അന്വേഷിക്കണമെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷ് പറഞ്ഞു.



കണ്ണൂർ: കണ്ണപുരം കീഴറയിലുണ്ടായ സ്ഫോടനത്തിന് പിന്നിലെ ലക്ഷ്യം ​ഗൗരവമായി അന്വേഷിക്കണമെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷ് പറഞ്ഞു. ഒറ്റപ്പെട്ട സ്ഥലത്ത് സ്ഫോടകവസ്തു നിർമിക്കുകയായിരുന്നു എന്നത് വ്യക്തമാണ്. അത് എന്ത് ആവശ്യത്തിനായിരുന്നു എന്നത് അന്വേഷിക്കണം. ഉത്സവസമയം അല്ലാതിരുന്നിട്ടും സ്ഫോടക വസ്തുക്കൾ നിർമിച്ചത് എന്തിനെന്ന് കണ്ടെത്തണമെന്നും സംഭവസ്ഥലം സന്ദർഷിച്ചശേഷം കെ കെ രാ​ഗേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് കേസെടുത്ത അനൂപ് മാലിക്കിനെക്കുറിച്ച് കുറേ വിവരങ്ങളുണ്ട്. കോൺ​ഗ്രസിന്റെ അടുത്ത ആളാണ് അനൂപ്. 2016ൽ പള്ളിക്കുന്നിൽ സമാനമായ സ്ഫോടനമുണ്ടായിരുന്നു. അന്നത്തെ സ്ഫോടനത്തിന്റെ ഉത്തരവാദിയായ അനൂപ് തന്നെയാണ് ഇതിന്റെ പിന്നിലും. അനൂപിന്റെ രാഷ്ട്രീയബന്ധം പരിശോധിക്കണമെന്നും കെ കെ രാ​ഗേഷ് പറഞ്ഞു. ശനി പുലർച്ചെ പുലർച്ചെ രണ്ട് മണിയോടെയാണ് ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടകയ്ക്ക് നൽകിയ വീട്ടിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ ചാലാട് മുഹമ്മദ് ആഷാം മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ സ്ഫോടകവസ്തു നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സമീപത്തെ വീടുകൾക്കും സ്ഫോടനത്തിൽ കേടുപാടുണ്ടായി. വീടുകളുടെ ജനൽച്ചില്ലുകളും വാതിലുകളും തകർന്നു. അരക്കിലോമീറ്റർ അകലെയുള്ള വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.