30/8/25
ന്യൂഡൽഹി∙ സ്ഥിരം സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ലെന്നും, സ്ഥിരമായ താൽപര്യങ്ങൾ മാത്രമേയുള്ളൂ എന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. യുഎസുമായുള്ള തീരുവ പ്രശ്നങ്ങൾക്കിടയിലാണ് മന്ത്രിയുടെ പ്രസ്താവന. ജപ്പാൻ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈന സന്ദർശിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാണ് ശ്രമം നടക്കുന്നത്. യുഎസ് തീരുവ ഉയർത്തിയതിനു പിന്നാലെയാണ് ഇന്ത്യ ചൈനയുമായുള്ള ബന്ധം ശക്തമാക്കുന്നത്.