30/8/25
കേരളത്തിലെ താമരശ്ശേരി ചുരത്തില്‍ വന്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു.
വയനാടന്‍ ജനതയുടെ ഏക ആശ്രയമാണ് ഘട്ട് റോഡെന്ന് വിശേഷിപ്പിച്ച പ്രിയങ്ക ഗാന്ധി ഇത് കാലതാമസമില്ലാതെ ഗതാഗതത്തിന് സജ്ജമാക്കണമെന്ന് പറഞ്ഞു. ആരോഗ്യ ആവശ്യങ്ങള്‍ക്ക് പോലും കോഴിക്കോട് ജില്ലയെ ആശ്രയിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് ഈ തടസ്സം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് അവര്‍ കത്തില്‍ കുറിച്ചു