30/8/25
വോട്ട് മോഷണം പുറത്തായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയന്നിരിക്കുകയാണെന്ന രൂക്ഷ വിമര്‍ശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോത്തിഹാരിയില്‍ വോട്ടര്‍ അധികാര് യാത്രയ്ക്കിടെ സംവിധാന്‍ സമ്മാന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”തന്റെ വോട്ട് മോഷണം പിടിക്കപ്പെട്ടുവെന്ന് അറിഞ്ഞതോടെ മോദി ഭയപ്പെടുന്നു, ഇപ്പോള്‍ അദ്ദേഹത്തിന് രക്ഷപ്പെടാന്‍ കഴിയില്ല.” മോദി വോട്ട് ചോര്‍ച്ചയില്‍ ഏര്‍പ്പെടുന്നുവെന്ന് താന്‍ ദിവസവും കുറ്റപ്പെടുത്തുന്നുണ്ടെന്നും എന്നാല്‍ പ്രധാനമന്ത്രി പൂര്‍ണ മൗനം പാലിക്കുകയാണെന്നും രാഹുല്‍ ദാന്ധി പറഞ്ഞു.
”മോദി മൗനം പാലിക്കുന്നത് അദ്ദേഹത്തിന്റെ വോട്ട് മോഷണം ഞാന്‍ പിടികൂടിയതിനാലാണ്,” ആരോപണങ്ങളില്‍ പ്രധാനമന്ത്രി മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു