30/8/25
മസ്കത്ത് ∙ റൂവി സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ സ്നാപക യോഹന്നാന്റെ ഓർമ പെരുന്നാൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ ആചരിക്കും. വ്യാഴാഴ്ച വൈകിട്ട് 7.30ന് സന്ധ്യാ പ്രാർഥന, ആശീർവാദം. വെള്ളിയാഴ്ച രാവിലെ 7 മണിക്ക് പ്രഭാത പ്രാർഥന, തുടർന്ന് അഞ്ചിന്മേൽ കുർബാന, ആശീർവാദം, നേർച്ച വിളമ്പ്. വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റം ആ ദിവസം നടക്കുമെന്ന് വികാരി ഫാ. ഏലിയാസ് കണ്ടോത്രയ്ക്കൽ അറിയിച്ചു.