1/9/25
ഇലോൺ മസ്‌കിന്റെ എക്സിനോട് മത്സരിക്കാൻ മെറ്റ അവരുടെ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ത്രെഡ്‌സിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി നീളമുള്ള കുറിപ്പുകളും അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാനുള്ള ഫീച്ചറുകളാണ് ത്രെഡ്സിൽ വരാൻ പോകുന്നത്.
ഇതുവരെ 500 അക്ഷരങ്ങൾ മാത്രമാണ് ത്രഡ്‌സിൽ പോസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്തിക്കൊണ്ട് പുതിയ ‘ടെക്സ്റ്റ് അറ്റാച്ച്‌മെന്റ്’ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് വലിയ ലേഖനങ്ങളും കുറിപ്പുകളും ഒറ്റ പോസ്റ്റായി പങ്കിടാനാകും. വലിയ ടെക്സ്റ്റ് പോസ്റ്റുകൾ പല ഭാഗങ്ങളായി ഇടുന്നതിന് പകരം, മുഴുവൻ വിവരങ്ങളും ഒരൊറ്റ പോസ്റ്റിൽ ഉൾക്കൊള്ളിക്കാൻ സാധിക്കും. ഒരു പുസ്തകത്തിൽ നിന്നുള്ള ഉദ്ധരണികളോ, വാർത്താ റിപ്പോർട്ടുകളോ എളുപ്പത്തിൽ പങ്കിടാൻ ഇത് സഹായിക്കും. പുതിയ ഫീച്ചർ ഉപയോഗിച്ച് പോസ്റ്റ് ചെയ്യുമ്പോൾ ഒരു പ്രത്യേക ചാരനിറത്തിലുള്ള കോളത്തിൽ പോസ്റ്റിന്റെ പ്രിവ്യൂ കാണാൻ സാധിക്കും.
നീളമുള്ള കുറിപ്പുകൾക്കൊപ്പം, ത്രഡ്‌സിൽ ഇനി അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യാനും സാധിക്കും.