1/9/25
റിയാദ് ∙ സൗദിയിൽ വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായ 11,279 വിദേശികളെ ഒരാഴ്ചയ്ക്കിടെ നാടുകടത്തി. കഴിഞ്ഞ ആഴ്ച വിവിധ രാജ്യക്കാരായ 20,319 നിയമലംഘകർ കൂടി അറസ്റ്റിലായി. ഇതിൽ 12,891 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 3,888പേർ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചവരും 3,540 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്.