3/9/25
റിയാദ് ∙ രാജ്യാന്തര വിനോദ സഞ്ചാരികൾക്ക് മുന്നിൽ സൗദി അറേബ്യയുടെ ആഗോള പരിപാടികളുടെ വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന പ്രചരണങ്ങളിൽ ഭാഗമായി ലോക ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി ടൂറിസം അതോറിറ്റിയുടെ അൺറിയൽ സൗദി ഇവന്റ്‌സ് കലണ്ടർ എന്ന പുതിയ ആഗോള ക്യാംപെയ്ന്റെ ഭാഗമായി ‘ഞാൻ ഫുട്‌ബോളിനായി വന്നു, കൂടുതൽ കാര്യങ്ങൾക്കായി താമസിച്ചു’ എന്ന മുദ്രാവാക്യം ഉയർത്തിക്കാട്ടിയാണ് സിആർ7 സൗദി വിനോദസഞ്ചാരത്തിന്റെ പ്രചരണ മുഖമാകുന്നത്.