• സാധാരണക്കാരന്റെ ആശ്രയമായ ക്ലിനിക്കുകള്‍ അപ്രത്യക്ഷമാകുമോ? ആരോഗ്യമേഖല കോര്‍പ്പറേറ്റ് ആശുപത്രികളിലേക്കോ?
ബൈക്കും ടിന്നിലടച്ച ഭക്ഷണവും ഇലക്ട്രോണിക് ഉല്പന്നങ്ങളും വില കുറയുന്ന പട്ടികയിൽ

3/9/25



ന്യൂഡൽഹി: കാറുകൾ മുതൽ സോപ്പ്, എയർ കണ്ടീഷണറുകൾ വരെയുള്ള 175 ഇനങ്ങളുടെ നിരക്ക് കുറയ്ക്കലും നാല് തലങ്ങളിലുള്ള നികുതി സംവിധാനത്തെ രണ്ടായി കുറയ്ക്കലും ജി എസ് ടി കൌൺസിൽ യോഗത്തിന്റെ അജണ്ടയിലുണ്ട്. നികുതി ഇനത്തിലുള്ള വിലക്കുറവ് സംസ്ഥാനങ്ങളുടെ കീശയിൽ കയ്യിട്ടാവുമോ എന്നതാണ് ആശങ്ക. നികുതി നഷ്ടത്തിൽ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ വിഹിതം വകവെയ്ക്കാത്തതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ജിഎസ്ടി നടപ്പായി 8 വർഷത്തിനു ശേഷമുള്ള ഏറ്റവും സമൂലമായ നികുതിപരിഷ്കരണത്തിനാണ് ഒരുക്കം. കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെടുന്ന രണ്ടു ദിവസത്തെ യോഗത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ചൊവ്വാഴ്ച ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. നിലവിൽ 5%, 12%, 18%, 28% എന്നിങ്ങനെ നാല് സ്ലാബുകളിൽ നിന്ന് അവശ്യവസ്തുക്കൾക്ക് 5% ഉം അവശ്യമല്ലാത്തവയ്ക്ക് 18% ഉം എന്ന രീതിയിൽ രണ്ട് സ്ലാബ് ഘടനയാണ് നിർദ്ദേശിക്കുന്നത്. പുകയില, ₹50 ലക്ഷമോ അതിൽ കൂടുതലോ വിലയുള്ള കാറുകൾ പോലുള്ള ആഡംബരവും നിയന്ത്രിത വിലക്കുള്ള വസ്തുക്കളും ഉൾപ്പെടുന്നവയ്ക്ക് 40% അധിക സ്ലാബ് ഉണ്ടാകാൻ സാധ്യതയുണ്ട്.

LATEST NEWS

Eid-ul-Fitr: സന്തോഷവും ഐക്യവും പങ്കിടുന്ന പ്രിയപ്പെട്ടവര്‍ക്ക് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്ന് നാട് മുഴുവന്‍.

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.