3/9/25
ദുബായ് ∙ ഓണത്തിന് സംഗീതമധുരവുമായി പ്രവാസിയായ ഷിജു എസ് വിസ്മയ ചന്തവിള രചിച്ച ഗാനങ്ങളുമായി ‘പൊന്നോണം വരവായ്’ എന്ന വിഡിയോ ആൽബം യൂട്യൂബിൽ റിലീസായി. ഗായിക അനായ ഏബ്രഹാം മാരേട്ട് ആലപിച്ച ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഷൈൻ വെങ്കടങ്ങാണ്. രതീഷ് പുനലൂർ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ക്യാമറയും എഡിറ്റിങ്ങും സുനിൽ പെരിനാടും കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് നാട്യശ്രീ സൂര്യരജീഷുമാണ്.