3/9/25
മസ്‌കത്ത് ∙ ഇന്ത്യന്‍ രൂപയുമായുള്ള ഒമാനി റിയാലിന്റെ വിനിമയ നിരക്ക് സർവകാല റെക്കോര്‍ഡില്‍. ഇന്നലെ ഒരു ഒമാനി റിയാലിന് 228.35 ഇന്ത്യന്‍ രൂപയാണ് ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രൂപയുടെ മൂല്യം ഇടിയുമ്പോള്‍ പ്രവാസികള്‍ക്ക് കൂടുതല്‍ പണം നാട്ടിലേക്ക് അയക്കാന്‍ സാധിക്കും. അതിനാല്‍, നിലവിലെ സാഹചര്യം പ്രവാസികള്‍ അവസരമാക്കി ഉപയോഗിക്കാറുണ്ട്.