3/9/25
കുവൈത്ത് സിറ്റി∙ ഈ വർഷം ഫീസ് വർധിപ്പിക്കാനുള്ള കുവൈത്തിലെ സ്വകാര്യ സ്കൂളുകളുടെ തീരുമാനത്തിന് തടയിട്ട് വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബെയിൻ. 2025-2026 അധ്യയന വർഷത്തിൽ ഫീസ് ഉയർത്താനുള്ള സ്വകാര്യ സ്കൂളുകളുടെ നീക്കമാണ് മന്ത്രിതല തീരുമാനത്തിലൂടെ റദ്ദാക്കിയത്. വ്യവസ്ഥ ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.