9/9/25
ഡൽഹി: ഇസ്രായേൽ ധനമന്ത്രി ബെസലെൽ സ്മോട്രിച്ചിന്റെ ഇന്ത്യാ സന്ദർശനത്തെ അപലപനീയമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ. കൊലയാളി രാഷ്‌ട്രവുമായുള്ള കേന്ദ്ര സർക്കാരിന്റെ കരാർ ലജ്ജാകരമാണ്.
പലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയൊഴിപ്പിച്ച് ഗാസ മുനമ്പ് കൈവശപ്പെടുത്തുന്ന നെതന്യാഹു സർക്കാരിലെ തീവ്രവലതുപക്ഷ വംശീയ പാർടിയിൽപ്പെട്ടയാളാണ് സ്മോട്രിച്ച്. അധിനിവേശ വെസ്റ്റ് ബാങ്കിനെ ഇസ്രായേലുമായി കൂട്ടിച്ചേർക്കാനുള്ള നിർദ്ദേശങ്ങളുടെ പ്രധാന അവതാരകൻ കൂടിയാണ് അദ്ദേഹം.
പലസ്തീനികളുടെ വംശീയ ശുദ്ധീകരണം ഉൾപ്പെടുന്ന നയങ്ങൾ കാരണം നിരവധി രാജ്യങ്ങൾ സ്മോട്രിച്ചിന്റെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, നോർവേ, നെതർലൻഡ്സ്, സ്ലൊവേനിയ, ന്യൂസിലൻഡ് എന്നിവ ഇതിലുൾപ്പെടുന്നു.