9/9/25
ദോഹ ∙ ഒറ്റ മാസത്തിനിടെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ഹമദ് രാജ്യാന്തര വിമാനത്താവളം. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ മാത്രം 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 6.4 ശതമാനമാണ് ഇത്തവണത്തെ വർധന. കഴിഞ്ഞ മാസം കടന്നു പോയ 50 ലക്ഷം യാത്രക്കാരിൽ 13 ലക്ഷം പേർ ഖത്തറിലേക്കും ഖത്തറിൽ നിന്ന് പുറത്തേക്കും യാത്ര ചെയ്തവരാണ്. ഈ വിഭാഗത്തിൽ 12 ശതമാനമാണ് വർധന.വിമാനത്താവളത്തിലൂടെ കടന്നു പോയത് 50 ലക്ഷം പേർ.