10/9/25
രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ലെന്നും തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി വ്യക്തമാക്കി. ദോഹയില്‍ ഇന്നലെ രാത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രായേല്‍ നടത്തിയത് ഭീകരാക്രമണം തന്നെയാണെന്നും, മേഖലയില്‍ കൂസലില്ലാതെ ഭീകരപ്രവര്‍ത്തനം നടത്തുന്നയാളാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവെന്നും ഖത്തര്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
വഞ്ചനയെന്നു മാത്രമേ ഇതിനെ വിശേഷിപ്പിക്കാനാകൂ. ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റം ഒരുതരത്തിലും അംഗീകരിക്കാനാകില്ല. ചരിത്രം ഈ ആക്രമണത്തെ രേഖപ്പെടുത്തും. അന്താരാഷ്ട്ര നിയമങ്ങളെ മാത്രമല്ല, ധാര്‍മികതയെയും ഇസ്രായേല്‍ കാറ്റില്‍പ്പറത്തി. ഇസ്രായേലിനെതിരെ രാജ്യാന്തര തലത്തില്‍ നിയമനടപടികള്‍ക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.