11/9/25
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ നട്ടുച്ചയാകുമ്പോൾ ആയിരക്കണക്കിന് പരുന്തുകൾ ഓപ്പൺ സ്റ്റേജിനു ചുറ്റും വട്ടമിട്ടു പറക്കുന്നതു കാണാം. കോഴിക്കോടുകാർക്കിത് പുതിയകാഴ്ചയല്ല. എന്നാൽ പുറമെ നിന്നെത്തുന്നവർ ഇതെന്തു പുകിലെന്ന് അന്തംവിടും. അപ്പോഴാകും അവർക്കിടയിലൂടെ ഒരു സൈക്കിളും തള്ളി അയാളെത്തുന്നത് - അസീസ്.
നാടോടിക്കഥയിൽ ഓടക്കുഴലൂതി എലികളെ വരുതിയിലാക്കുന്ന മാന്ത്രികനെപ്പോലെ കൈയിലൊരു പൊതിയുമായി നാക്ക് മടക്കി ചൂളമടിച്ച് അയാൾ എത്തുമ്പോൾ ആയിരക്കണക്കിനു പരുന്തുകൾ അയാൾക്കരികിൽ എത്തും. പലദിക്കിൽനിന്നായി തെരുവുനായ്ക്കളുമെത്തും. അവർക്കറിയാം അസീസ് അവർക്കുള്ള സ്നേഹം പൊതിഞ്ഞു കൊണ്ടുവന്നിട്ടുണ്ടെന്ന്.