12/9/25
കഠ്മണ്ഡു∙ പ്രക്ഷോഭ സാഹചര്യം അയഞ്ഞ് ശാന്തമാകുന്ന നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിൽ. ‘ജെൻ സീ’ പ്രതിനിധികളും നേപ്പാൾ സൈനിക നേതൃത്വവും ഇന്നു പുലർച്ചെ 3.30 വരെ ചർച്ചകൾ നടത്തിയതായാണു റിപ്പോർട്ടുകൾ. മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കിയെ ഇടക്കാല പ്രധാനമന്ത്രിയാക്കാനാണ് പ്രക്ഷോഭകർ മുൻഗണന നൽകുന്നതെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. ചർച്ച ഇന്നും തുടരും.