12/9/25
ജിദ്ദ∙ മൂന്നു ദിവസം നീളുന്ന ഇന്ത്യ-സൗദി ജ്വല്ലറി പ്രദർശനത്തിന് ജിദ്ദയിൽ തുടക്കമായി. 'സാജെക്സ് 2025 എക്സ്പോ' എന്ന പേരിൽ ജിദ്ദയിലെ സൂപ്പർ ഡോമിൽ റിയാദ് ഇന്ത്യൻ എംബസി, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യൻ വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ ജെംസ് ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ (ജിജെഇപിസി) ആണ് പ്രദർശനം സംഘടിപ്പിക്കുന്നത്.