12/9/25
ദോഹ∙ ദോഹയുടെ ആകാശത്തിലൂടെ ബ്രിട്ടിഷ് റോയൽ എയർ ഫോഴ്സ് (ആർഎഎഫ്) വിമാനങ്ങൾ പറന്നതും ഇസ്രയേൽ ആക്രമണവും തമ്മിൽ ബന്ധമില്ലെന്ന് ദോഹയിലെ ബ്രിട്ടിഷ് എംബസി. ഖത്തരി അമീരി വ്യോമസേനയുമായി ചേർന്നുള്ള സംയുക്ത പരിശീലനത്തിന്റെ ഭാഗമായാണ് ബ്രിട്ടിഷ് സൈനിക വിമാനങ്ങൾ സെപ്റ്റംബർ 9ന് ദോഹയുടെ ആകാശത്ത് കൂടി പറന്നതെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.