12/9/25
അബുദാബി/ സലാല ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഖത്തറിനെതിരായ ഇസ്രയേലിന്റെ ആക്രമണം കൂടിക്കാഴ്ചയിൽ ചർച്ചയായി. ഈ ആക്രമണത്തെ യുഎഇയും ഒമാനും ശക്തമായി അപലപിച്ചു. ഖത്തറിന്റെ പരമാധികാരം, സുരക്ഷ, പൗരന്മാരുടെ ക്ഷേമം എന്നിവ സംരക്ഷിക്കാൻ ഖത്തർ സ്വീകരിക്കുന്ന ഏത് നടപടിക്കും പൂർണ പിന്തുണ നൽകുമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി.