12/9/25
കുവൈത്ത് സിറ്റി ∙ സമ്പൂർണ മദ്യനിരോധനമുള്ള കുവൈത്തിൽ മദ്യവേട്ട തുടരുന്നു. അനധികൃത മദ്യനിർമാണ കേന്ദ്രം നടത്തിവന്ന മൂന്നു വിദേശികളെ അറസ്റ്റ് ചെയ്തു. മംഗഫിലെ കെട്ടിടത്തിന്റെ ഭൂഗർഭനിലയിൽ പ്രവർത്തിച്ചിരുന്ന മദ്യനിർമാണ കേന്ദ്രത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.