12/9/25
സാഖിർ(ബഹ്റൈൻ) ∙ ബഹ്‌റൈൻ സന്ദർശിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. സാഖിർ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണവും ചർച്ചയായി. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കും അഭിവൃദ്ധിക്കും സഹായകമായ വിഷയങ്ങളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകളും ഇരുവരും ചർച്ച ചെയ്തു.