12/9/25
ടാറ്റാ ഗ്രൂപ്പ് കമ്പനിയായ ടാറ്റാ ക്യാപ്പിറ്റലിന്റെ പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) ഒക്‌ടോബര്‍ ആദ്യപകുതിയിലേയ്ക്ക് നീട്ടിവച്ചു. ടാറ്റാ ക്യാപ്പിറ്റല്‍ സ്റ്റോക്ക് എസ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിക്കാന്‍ റിസര്‍വ് ബാങ്കാണ് അനുമതി നല്‍കിയത്. സെപ്‌റ്റംബര്‍ 30നുള്ളില്‍ എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ടാറ്റാ ക്യാപ്പിറ്റല്‍ മൊത്തം 47.58 കോടി ഓഹരികളാണ് വില്‍ക്കുന്നത്. 21 കോടി പുതിയ ഓഹരികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ നിലവിലുള്ള ചില ഓഹരിയുടമകള്‍ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി 26.58 കോടി ഓഹരികളുടെ വില്‍പ്പനയും നടത്തും. 200 കോടി ഡോളര്‍ (ഏകദേശം 17,000 കോടി രൂപ) ആണ് ഐപിഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഇഷ്യു വില പ്രകാരം 1800 കോടി ഡോളര്‍ ആയിരിക്കും വിപണിമൂല്യം.