13/9/25
അബുദാബി ∙ നിർമാണ സ്ഥലത്ത് അപകടത്തിൽപ്പെട്ട് ഭാഗികമായി തളർന്ന തൊഴിലാളിക്ക് 15 ലക്ഷം ദിർഹം (ഏകദേശം 3.3 കോടി രൂപ) നഷ്ടപരിഹാരം നൽകാനുള്ള അപ്പീൽ കോടതിയുടെ വിധി അബുദാബിയിലെ കാസെഷൻ കോടതി ശരിവച്ചു. തൊഴിലിടത്തിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചെന്നും ഇത് മൂലമുണ്ടായ അപകടത്തിൽ തനിക്ക് ഗുരുതര പരുക്കുകൾ സംഭവിച്ചെന്നും ആരോപിച്ച് തൊഴിലാളി നൽകിയ സിവിൽ കേസാണ് വിധിക്ക് ആധാരം.